Creations


-->
-->








ANUSHA. P.V
STD X B
G.H.S.S, PULLUT
മരങ്ങള്‍ക്കുവേണ്ടി
കണ്ണുതുറന്നപ്പോള്‍ തന്നെ കണ്ടത് നിശ്ചലമായ ഫാന്‍ കറക്കം. പുതപ്പില്‍ ചിതല്‍മണ്ണ് വീണുകിടക്കുന്നുണ്ട്. ചിതല്‍ പ്രാണികള്‍ ചുറ്റിനുമായി ഇഴയുകയാണ്. കോക്രീറ്റ് കെട്ടിടത്തില്‍ കട്ടിലില്‍ മെത്ത വിരിച്ച് മതിയാവോളം ഉറങ്ങാന്‍ ഈ വര്‍ഷക്കാലത്തും കഴിയില്ല. സമയം 7 ആയി. എഴുന്നേറ്റാല്‍ കണ്ണാടിയില്‍ നോക്കുക എന്റെ പതിവാണ്. പെണ്‍കുട്ടിയല്ലേ. . . . . സൗന്ദര്യം കാത്തുസൂക്ഷിക്കണം. സൗന്ദര്യം കഴിഞ്ഞേ പഠനത്തിനു സ്ഥാനമുള്ളൂ. കണ്ണുകള്‍ വീര്‍ത്തിരിക്കുകയാണ്. മുഖത്തിന്റെ ഭംഗി കുറഞ്ഞു. ഉപ്പയുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയിട്ടും ഞാന്‍ ഒരു ടൂറിനുവേണ്ടി വാശിപിടിച്ചത് ശരിയായിരുന്നോ?........ ... “ഉമ്മാ....”
മീന്‍ വാങ്ങ്യോ?”,
“20 രൂപയ്കുള്ള മീനൊന്നും അവിടെ ഇല്ല. നാല് ആളേ തിന്നാനുള്ളു"...
ആ പ്രതീക്ഷ നിറഞ്ഞ മുഖം ഒരു നിമിഷം കൊണ്ടു വിളറിവെളുത്തു. ഉപ്പ എത്തിയപ്പോള്‍ ഞാന്‍
എല്ലാവരുടേയും മുന്നില്‍ വിഷയം അവതരിപ്പിച്ചു.
ഹും!!!! 1200 രൂപ അനക്കിവിടത്തെ സ്ഥിതി അറിയാലോ? അതിന്റെ പകുതി പൈസപോലും വേണ്ട എനിക്കൊരു ബാഗ് വാങ്ങാന്‍”
ഇത്താത്തയുടെ അഭിപ്രായം ഞാന്‍ ഗൗനിച്ചില്ല. ഉപ്പയുടെ തീരുമാനം അറിയാന്‍ കാത്തിരുന്നു. മറുപടി കിട്ടാതായപോള്‍ ഞാന്‍ വീണ്ടും പറഞ്ഞു. “പഠനയാത്ര അല്ലേ ഉപ്പാ, അതും കാട്ടിലോട്ട് ….മൂന്നു ദിവസം......ഞാനും പോട്ടേ?”
അനക്കെന്താ മലയാളം പറഞ്ഞാല്‍ തിരിയൂലേ... എ‍തവട്ടം പറയന്നം..പോയിക്കെടന്നൊറങ്ങ്. ഇപ്പ നീയ് എങ്ങോട്ടും പോണ്ട. ഇവിടെ പണിയില്ലാതെ രണ്ടാഴ്ചയായി ഇരിക്കുന്നു! കണ്ടവരേന്നൊക്കെ കടം വാങ്ങീട്ടാ ഒന്നിന്റെ ട്യൂഷന്‍ ഫീസ് കൊടുക്കുന്നെ”........
ഇത്രയും പറഞ്ഞ് ഉപ്പ എഴുന്നേറ്റ് പോയി. രാത്രി മുഴുവന്‍ കരയാനേ എനിക്കു കഴിഞ്ഞുള്ളൂ.
ക്ലാസില്‍ പഠനയാത്രയുടെ വിഷേഷങ്ങള്‍ അലതല്ലുകയാണ്. കാടിനുള്ളിലേയ്ക്കാണ് യാത്ര. ധാരാളം വലിയ മരങ്ങളൊക്കെ കാണാം. പക്ഷെ എന്റെ ഉപ്പാടെ കയ്യീന്നെവിടെന്നാ ഇത്രേം പൈസ. വേണ്ട പോകണ്ട. ഉപ്പ നട്ട ഓട്ടുമാവുണ്ടല്ലോ വീട്ടില്‍. അതില്‍ അടുത്ത കൊല്ലം മാമ്പഴം കായ്ക്കും. അതിന്റെ വിത്തൊക്കെ നട്ട് വലിയൊരു മാമ്പഴത്തോട്ടം ഉണ്ടാക്കണം. അപ്പോള്‍ എനിക്ക് ‍സ്കൂളീന്ന് സീഡിന്റെ അവാര്‍ഡും കിട്ടും മാമ്പഴോം തിന്നാം മാമ്പഴ പുളിശ്ശേരീം കഴിക്കാം. ഹൊ!!!! ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളം ഊറുന്നു. ഓരോന്ന്
ആലോചിച്ച് നടന്നപ്പോള്‍ വീടെത്തിയത് അറിഞ്ഞില്ല. ഞാന്‍ ഇപ്പോള്‍ മുത്തു ഇത്താത്തയുടെ വീടിന്റെ പറമ്പില്‍ലെത്തി.
"റബ്ബേ....എന്താ സംഭവിച്ചേ"?
തിരിഞ്ഞു നടന്നു ഞാന്‍ വീട്ടില്‍ എത്തി. ഉപ്പയുടെ കയ്യില്‍ നൂറിന്റെ നോട്ടുകള്‍ മടക്കിപ്പിടിച്ചിരിക്കുന്നു!.
ഇന്നാ നിനക്കു ടൂറുപോകാന്‍"
സന്തോഷവും അത്ഭുതവും ഒന്നിച്ചായിരുന്നു അപ്പോള്‍.
പക്ഷെ, ഹബീബ് ഇക്കായുടെ മരം അറുക്കുന്ന മെഷീനിന്റെ ശബ്ദംകേട്ടപ്പോള്‍ മുറ്റത്തേയ്കോടി. ഉപ്പായുടെ ഓട്ടുമാവിനെ മുറിച്ചു കഷ്ണങ്ങളാക്കുകയാണയാള്‍.
ഈ പഠനയാത്രവേണ്ടെന്നുവെച്ച് മറ്റൊരു സ്വപ്നവുമായി വന്നത് ഇതിനായിരുന്നോ പടച്ചോനേ. . . . . . . . . .
അവര്‍ അറുക്കുന്നത് മരത്തേയല്ല എന്നെത്തന്നെയാണ്. ഉപ്പയുടെ ഓട്ടുമാവിനും ഇവിടെ വളരാന്‍ പോകുന്ന മറ്റുമരങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്റെ പഠനയാത്ര ഉപേക്ഷിച്ചു. എന്നാല്‍ എനിക്കു കിട്ടിയ പ്രതിഫലമോ? ഇതുപോലെ ഓരോ മരം മുറിക്കുമ്പോഴും അതിന്ടയിലൂടെ ഓരോ സ്വപ്നവും മുറിവേല്‍ക്കുന്നുണ്ടാകും..............

No comments:

Post a Comment