G.K.


കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി ആറ് വര്‍ഷത്തോളമായി ഈ സ്കൂളില്‍ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയുളള "പ്രതിമാസ പ്രശ്നോത്തരി" നടത്തിവരുന്നു. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഹിന്ദി വിഭാഗത്തിലെ അധ്യാപകനായ ശ്രീ. ജോസഫ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇത് നടത്തിവരുന്നത്. ഓരോ മാസത്തേയും വിജയികള്‍ക്ക് അസംബ്ലിയില്‍വച്ച് സമ്മാനങ്ങള്‍ നല്‍കി വരുന്നു. വര്‍ഷാവസാനത്തില്‍ മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കാറുണ്ട്.
ഈ വര്‍ഷം മുതല്‍ "പ്രതിദിന പ്രശ്നോത്തരി"യും നടത്തിവരുന്നു. ദിവസവും ഓരോ ചോദ്യവും ക്വിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു. ഉത്തരങ്ങള്‍ എഴുതി നിക്ഷപിക്കാന്‍  ഒരു ബോക്സ് വച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി കുട്ടികള്‍ക്ക് ഉത്തരങ്ങള്‍ എഴുതി അതില്‍ നിക്ഷേപിക്കാം. ശരിയായ ഉത്തരം എഴുതിയവരില്‍നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കന്നു. കുട്ടികള്‍ക്ക് പത്രവായനയില്‍ കൂടുതല്‍ താത്പര്യം ഉണ്ടാക്കാന്‍ ഈ പ്രതിദിന പ്രശ്നോത്തരി മത്സരം സഹായിക്കുന്നു.
         ആഗസ്റ്റ്‌ മാസത്തിലെ ചോദ്യങ്ങൾ               
1.   ഈ വര്‍ഷം കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ ഒറിയ സാഹിത്യകാരനായ സീതാകാന്ത് ഹോപാത്രയാണ്..രണ്ടാമത്തെയാള്‍ ആര്?
 (എം.ടി.വാസുദേവന്‍നായര്‍)
2.തെലുങ്കാന സംസ്ഥാനം രൂപീകരിക്കുനാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതുടര്‍ന്ന് അസമിലും മറ്റൊരു സംസ്ഥാനരൂപീകരണത്തിനായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത് വര്‍ദ്ധിച്ചിരിക്കുന്നു. ഏത് സംസ്ഥാനത്തിനുവേണ്ടി?(ബോഡോ ലാന്റ്)
3.കായികപരിശീലനത്തിനുളള ദ്രോണാചാര്യ അവാര്‍ഡ് (2013) അഞ്ച് പേര്‍ക്ക് ലഭിച്ചു. അതിലെ മലയാളി ആര്?
 ( കെ.പി. തോമസ്)
4.എസ്.കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സാഹിത്യകാരന്റെ പൂര്‍ണ്ണ നാമധേയം?
 (ശങ്കരന്‍കുട്ടി പൊറ്റക്കാട്)
5.ലാരി കോളിന്‍സും ഡൊമനിക് ലാപ്പിയറും ചേര്‍ന്ന് രചിച്ച ഗ്രന്ഥത്തിന്റെ പേര് എന്ത്?
(ഫ്രീഡം അറ്റ് മിഡ്നൈറ്റ്)
6.'ജനഗണമന' ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്?
(ശങ്കരാഭരണം)
7.കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം?
(കുട്ടനാട്)
8.പാലിനെ തൈരാക്കി മാറ്റുന്ന ബാക്ടീരിയ?
(ലാക്റ്റോ ബാസിലസ്സ്)
9.'ഗ്രാമസ്വരാജ്' എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
(മഹാത്മാ ഗാന്ധി)
10. കേരളകലാമണ്ഡലം സ്ഥാപിച്ചത് ആര്?
(വളളത്തോള്‍ നാരായണമേനോന്‍)
11.ഭാരതരത്നം ലഭിച്ച ആദ്യ വനിത?
(ഇന്ദിരാഗാന്ധി)
12.ഒന്നിനുശേഷം 100 പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ?
(ഗൂഗോള്‍)
1‌3.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ആരായിരുന്നു?
(സരോജിനി നായിഡു)
14. B.S.N.L ന്റെ പൂര്‍ണ്ണരൂപം?
(ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്)
15. സി.വി. രാമന്‍പിളളയുടെ ഏതു നോവലിലെ പ്രധാനകഥാപാത്രമാണ് അനന്തപത്മനാഭന്‍
(മാര്‍ത്താണ്ഡവര്‍മ്മ)
 16.ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാനവാതകം?
(കാര്‍ബണ്‍ ഡൈ ഓക്സൈഡ്)
17. കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ?
(ആര്‍. ശ്രീലേഖ)
18. ടൈറ്റന്‍ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
(ശനി)
19. ഈ വര്‍ഷത്തെ ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയ രാജ്യം?
(കൊറിയ)
20. ലോക നാളികേരദിനം?
(സെപ്തംബര്‍ രണ്ട്)

         ആഗസ്റ്റ്‌   മാസത്തെ വിജയികള്‍

1st .   സാരംഗ ശ്രീലാല്‍ (VIII C)
2nd .     ജയകൃഷ്ണന്‍ എം. (VIII A)
3rd.      ഹൃദ്യ ശിവന്‍ (VIII C)

1 comment: